
വി. അബ്ദുറഹിമാൻ തിരൂരിൽ സിപിഎം സ്ഥാനാർഥിയായേക്കും
- അബ്ദുറഹിമാനെ താനൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. തിരൂരിലാണ് മത്സരിക്കാൻ താല്പര്യമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.
മലപ്പുറം : വി. അബ്ദുറഹിമാൻ തിരൂരിൽ സിപിഎം സ്ഥാനാർഥിയായി മൽസരിക്കും. അബ്ദുറഹിമാനെ താനൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. തിരൂരിലാണ് മത്സരിക്കാൻ താല്പര്യമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.
എൽഡിഎഫിന്റെ സ്വതന്ത്രസ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും താനൂരിൽ അബ്ദുറഹിമാൻ പ്രചരണത്തിനിറങ്ങിയിരുന്നില്ല. സാമൂഹികമാധ്യമങ്ങളിലും അദ്ദേഹം പ്രചാരണം തുടങ്ങിയിരുന്നില്ല.
CATEGORIES News
