
വിജയിച്ചാൽ വിജയ് മുഖ്യമന്ത്രിയാകും
- വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമെ സഖ്യത്തിനുള്ളുവെന്നും ടിവികെ പ്രഖ്യാപിച്ചു.
ചെന്നൈ: നടനും പാർട്ടി അധ്യക്ഷനുമായ വിജ യ് ആയിരിക്കും 2026 ൽ നടക്കാനിരിക്കുന്ന തമി ഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ മു ഖ്യമന്ത്രി സ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം (ടിവികെ). ടിവികെയുടെ നേതൃ യോഗത്തിലാണ് പ്രഖ്യാപനം.

ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നട ക്കുമെന്നും സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് സംസ്ഥാന പര്യടനം നടത്തുമെന്നും ടിവി കെ അറിയിച്ചു. വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമെ സഖ്യത്തിനുള്ളുവെന്നും ടിവികെ പ്രഖ്യാപിച്ചു.