
വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു
- ശനിയാഴ്ച അവധിയില്ല
- 25 ശനിയാഴ്ചകൾ കൂടി പ്രവർത്തി ദിനമാകും
തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 25 ശനിയാഴ്ചകൾ കൂടി അധ്യയനദിനമാകും. അധ്യയനദിനം 220 തികയ്ക്കുന്ന രീതിയിലാണ് കലണ്ടർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജൂൺ, ഓഗസ്റ്റ്, ഫെബ്രുവരി മാസങ്ങളിൽ മൂന്നു നവംബറിൽ നാലും ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും. ഇതാദ്യമായാണ് ഇത്രയും ശനിയാഴ്ചകൾ കൂട്ടത്തോടെ അധ്യയന ദിനമാക്കുന്നത്. 220 ദിവസങ്ങൾ ഉറപ്പാക്കണമെന്ന ഹൈക്കൊടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് 25 ശനിയാഴ്ചകൾ കൂട്ടിച്ചേർത്തത്.
CATEGORIES News