വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം വലിയ തോതിലുള്ള മുന്നേറ്റമാണ് നേടിയതെന്ന് മുഖ്യമന്ത്രി

വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം വലിയ തോതിലുള്ള മുന്നേറ്റമാണ് നേടിയതെന്ന് മുഖ്യമന്ത്രി

  • വിഷൻ 2031 ന്റെ ഭാഗമായി നടക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയിൽ നമ്മുടെ സംസ്ഥാനം വലിയ തോതിലുള്ള മുന്നേറ്റമാണ് ഇക്കാലയളവിൽ നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ 2031 ന്റെ ഭാഗമായി നടക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ മേഖലയിലെ വളർച്ച എന്നത് സ്വയംഭൂവായി ഉണ്ടായതല്ല.

ഒരുകാലത്ത് കേരളത്തിലെ മഹാഭൂരിപക്ഷം വലിയതോതിൽ അക്ഷരജ്ഞാനം ഇല്ലാത്തവരായിരുന്നു.അക്ഷര വിദ്യാഭ്യാസം ജനങ്ങൾക്ക് നിഷിദ്ധമായ ഒരു കാലഘട്ടം തന്നെയുണ്ടായിരുന്നു.അങ്ങനെയുള്ള സമൂഹത്തെ മറ്റിയെടുക്കുന്നത്തിൽ ബോധപൂർവ്വമായ ഇടപെടലുകളാണ് ഉണ്ടായത്. അതിൽ നവോത്ഥാന പ്രസ്ഥാനവും നവോത്ഥാന നായകന്മാരും വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )