
വിദ്യാർത്ഥികൾക്കായി സെൻട്രൽ യൂണിവേഴ്‌സിറ്റി ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ച് എംഎസ്എഫ്
- എംഎസ്എഫ് സംസ്ഥാന വിങ് കൺവീനർ ആസിഫ് കലാം ഉദ്ഘാടനം ചെയ്‌തു
കൊയിലാണ്ടി :വിദ്യാർത്ഥികൾക്കായി കൊയിലാണ്ടിയിൽ സെൻട്രൽ യൂണിവേഴ്‌സിറ്റി ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ച് എംഎസ്എഫ്. ക്ലാസ് സംഘടിപ്പിച്ചത് ദേശീയ പ്രാധാന്യമുള്ള രാജ്യത്തെ ഉന്നതമായ നാൽപതിലധികം കേന്ദ്ര സർവകലാശാലകളെ കുറിച്ചും അതിലേയ്ക്കുള്ള ആദ്യ ചുവടുപടിയായ സെൻട്രൽ യൂണിവേഴ്‌സിറ്റി എൻട്രൻസ് പരീക്ഷയെ കുറിച്ചും വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനുവേണ്ടിയാണ്.

ചടങ്ങ് എംഎസ്എഫ് സംസ്ഥാന വിങ് കൺവീനർ ആസിഫ് കലാം ഉദ്ഘാടനം ചെയ്‌തു. ഫസീഹ്. സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.അദ്നാൻ മുഹമ്മദ്, അൻസിൽ കീഴരിയൂർ, ദാവൂദ് ഇബ്രാഹിം, റസീൻ, നിഹാൽ കലാം എന്നിവർ വിവിധ സെൻട്രൽ യൂണിവേഴ്‌സിറ്റികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. റെനിൻ അഷറഫ്, നബീഹ് അഹമ്മദ്, സിനാൻ.ഇ എന്നിവർ നേതൃത്വം നൽകി. സിഫാദ് ഇല്ലത്ത് സ്വാഗതവും ഷാനിബ് തിക്കോടി നന്ദിയും പറഞ്ഞു.
CATEGORIES News