
വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി വിധി ഇന്ന്
- വിനേഷിന് വെള്ളി മെഡലെങ്കിലും നൽകണമെന്നാണ് ആവശ്യം.
പാരീസ്: ഒളിമ്പിക് ഫൈനലിനുമുമ്പ് ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കിയതിനെതിരെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി ഇന്ന് വിധി പറയും.വിനേഷിന് വെള്ളി മെഡലെങ്കിലും നൽകണമെന്നാണ് ആവശ്യം.
ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലായിരുന്നു ഇതോടെയാണ് അയോഗ്യയാക്കപ്പെട്ടത്. അതേസമയം സംഭവത്തിൽ താരത്തെ പഴിച്ച് ഇന്ത്യൻ ഒളിമ്പിക് സമിതി പ്രസിഡൻ്റ് പി.ടി.ഉഷ രംഗത്തെത്തി.

ഭാരം കുറയ്ക്കേണ്ട പൂർണ ഉത്തരവാദിത്വം വിനേഷിനാണെന്ന് ഉഷ പറഞ്ഞു. ‘ഗുസ് തിയിലും ബോക്സിങ്ങിലും ഭാരോദ്വഹനത്തിലുമെല്ലാം ഭാരം കുറയ്ക്കേണ്ടത് കളിക്കാരും പരിശീലകരും ചേർന്നാണ്. ഇതിൽ ഒളിമ്പിക് സമിതി നിയമിച്ച ആരോഗ്യസംഘത്തിന് ഒരു ഉത്തരവാദിത്വവുമില്ല’- എന്നായിരുന്നു ഉഷ പറഞ്ഞത്.
CATEGORIES News