
വിനേഷ് ഫോഗാട്ട് കോൺഗ്രസ് സ്ഥാനാർഥി
- ജുലാന മണ്ഡലത്തിൽ മത്സരിക്കും
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് കോൺഗ്രസ് സ്ഥാനാർഥിയാകും . ജൂലാന മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദീപക് ബാബറിയാണ് അറിയിച്ചത്. പിന്നാലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും കോൺഗ്രസ് പുറത്തുവിട്ടു.
ഇന്നലെ വൈകിട്ടാണ് റെയിൽവേയിലെ ജോലി രാജിവച്ച് ഗുസ്തി താരങ്ങളായ വിനേഷും ബജ്റംഗ് പുനിയയും കോൺഗ്രസിൽ അംഗത്വമെടുത്തത്.