
വിവിധ ട്രെയിനുകൾക്ക് ഇന്ന് നിയന്ത്രണം
- നാഗർകോവിൽ ജങ്ഷൻ-ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12659) ഞായാഴ്ച തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് പുറപ്പെടുക
തിരുവനന്തപുരം : ഇരണിയൽ-നാഗർകോവിൽ ടൗൺ സ്റ്റേഷന് ഇടയിൽ വൈദ്യുതീകരിച്ച ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നും ട്രെയിൻ നിയന്ത്രണം. നാഗർകോവിൽ ജങ്ഷൻ-ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12659) ഞായാഴ്ച തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് പുറപ്പെടുക .കന്യാകുമാരി-പുനെ ജയന്തി എക്സ്പ്രസ്(16382) ചൊവ്വാഴ്ച വരെ തിരുവനന്തപുരം സെൻട്രലിൽ നിന്നാകും പുറപ്പെടുക. മംഗളൂരു -കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും .
കന്യാകുമാരി -മംഗളൂരു പരശുറാം എക്സ്പ്രസ്(16650) ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്നായിരിക്കും പുറപ്പെടുക .മംഗലാപുരം-തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സസ്പ്രസ്(16605) ഞായർ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും .തിരുവനന്തപുരം സെൻട്രൽ-മംഗളൂരു ഏറനാട് എക്സസ്പ്രസ്(16606) ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്(22627) തിങ്കൾ തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ-തിരുച്ചിറപ്പള്ളി ജങ്ഷൻ ഇന്റർസിറ്റി എക്സ്പ്രസ്(22627) തിങ്കൾ തിരുനെൽവേലി ജങ്ഷനിൽ നിന്നാണ് പുറപ്പെടുക.
