
വിവിധ സ്‌കൂളുകളിൽ അധ്യാപക-അനധ്യാപക ഒഴിവുകൾ
- ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം :തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്കൂളിൽ വിവിധ തസ്തികകളിൽ 14 ഒഴിവുകൾ . കരാർ നിയമനമാണ് നടക്കുക. മാർച്ച് 5 വരെ അപേക്ഷിക്കാം. തസ്തികകൾ: ടിജിടി (മാത്സ് ,മലയാളം, ഇംഗ്ലിഷ്, സോഷ്യൽ സയൻസ്, സയൻസ്), ആർട് മാസ്‌റ്റർ, കൗൺസലർ, ലേഡി പിടിഐ, മേട്രൺ/വാർഡ്ബോയ്.
വെബ്സൈറ്റ് :
www.sainikschooltvm.edu.in

ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിനു കീഴിൽ തിരുവനന്തപുരം ജി.വി.രാജ സ്പോർട്‌സ് സ്കൂളിലെ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസിൽ ഹെഡ് കോച്ച് (ബോക്സിങ്, ജൂഡോ), സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പെർട് – ലീഡ് തസ്തികകളിൽ കരാർ നിയമനം. 3 ഒഴിവ്. മാർച്ച് 15 വരെ അപേക്ഷിക്കാം.
വെബ്സൈറ്റ് : www.dsya.kerala.gov.in
കോട്ടയത്തെ സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിൽ അധ്യാപക ഒഴിവുകൾ. കരാർ നിയമനം. മാർച്ച് 7 വരെ ഓൺലൈനായി അപേക്ഷിക്കാം.സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ നഴ്സിങ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ, ലക്‌ചറർ, ട്യൂട്ടർ, മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്പാർട്മെന്റിൽ അസോഷ്യേറ്റ് പ്രഫസർ (മൈക്രോബയോളജി, ബയോകെമിസ്ട്രി), അസിസ്റ്റന്റ് പ്രഫസർ (മൈക്രോബയോളജി, ബയോകെമിസ്ട്രി, പതോളജി), പ്രഫസർ (ബയോകെമിസ്ട്രി, മൈക്രോബയോളജി), യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ ഒഴിവുകളുമാണുള്ളത്.
വെബ്സൈറ്റ് :
www.cpas.ac.in