
വീട്ടമ്മയുടെ കൊലപാതകം; സുഹൃത്ത് പിടിയിൽ
- കാക്കനാട് സ്വദേശിയായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബുവാണ് പിടിയിലായത്
കളമശേരി: കളമശേരിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. കാക്കനാട് സ്വദേശിയായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബുവാണ് പിടിയിലായത്. ആഭരണങ്ങൾ കവരാനായാണ് കൊല നടത്തിയതെന്നാണ് വിവരം. അപ്പാർട് മെന്റിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഈ മാസം 17നാണ് പെരുമ്പാവൂർ ചുണ്ടിക്കുഴിയിൽ കോറോത്തുകുടി വീട്ടിൽ ജെയ് സി അബ്രഹാമിനെ (55) ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
CATEGORIES News