വേനലവധിക്കാല തിരക്ക് ; ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ദർശനത്തിന് നിയന്ത്രണം

വേനലവധിക്കാല തിരക്ക് ; ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ദർശനത്തിന് നിയന്ത്രണം

  • നിലവിൽ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദർശനം ഒഴിവാക്കിയിട്ടുണ്ട്

തൃശൂർ: വേനലവധിക്കാല തിരക്ക് കണക്കിലെടുത്ത് ഈ മാസം 12 മുതൽ 20 വരെ വിഐപികൾക്കുള്ള പ്രത്യേക ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദർശനം ഒഴിവാക്കിയിട്ടുണ്ട്. അവധിക്കാല ദർശനം ഇതേ സമയക്രമം തന്നെയായിരിക്കും.

ഈ മാസം 12 മുതൽ 20 വരെയുള്ള ദിവസങ്ങൾക്കിടയിലുള്ള മൂന്ന് പ്രവൃത്തി ദിനങ്ങളേയുള്ളൂ. ആ ദിവസങ്ങൾ കൂടി വിഐപി ദർശന നിയന്ത്രണം ബാധകമാക്കാൻ തിങ്കളാഴ്‌ച നടന്ന ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വിഷുക്കണി ദർശനം 14ന് പുലർച്ച 2.45 മുതൽ 3.45 വരെയാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )