വ്യാജ ഫോൺപേയും ഗൂഗിൾപേയും ഉപയോഗിച്ച് പുതിയ യുപിഐ തട്ടിപ്പ്

വ്യാജ ഫോൺപേയും ഗൂഗിൾപേയും ഉപയോഗിച്ച് പുതിയ യുപിഐ തട്ടിപ്പ്

  • പണം ലഭിച്ചെന്ന് ശബ്ദം കേൾക്കും പൈസ, അകൗണ്ടിൽ പണമെത്തില്ല

തിരുവനന്തപുരം: ഓൺലൈൻപേയ്മെന്റിനുള്ള യുപിഐ ആപ്പുകളുടെ മറവിൽ പുത്തൻ തട്ടിപ്പ്. യുപിഐ പേയ്മെന്റുകൾ സ്വീകരിക്കുന്ന കടയുടമകളെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഫോൺപേ, ഗൂഗിൾപേ എന്നിവയോട് സാമ്യമുള്ള വ്യാജ ആപ്പുകൾ സൃഷ്ടിച്ചാണ് ഇടപാടുകാരിൽ നിന്ന് പണം തട്ടുന്നത്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉൾപ്പെടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൈബർ സുരക്ഷാ വിദഗ്ധർ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി.

വ്യാജ യുപിഐ ആപ്പ് വഴിയാണ് നിങ്ങൾക്ക് ആളുകൾ പണം നൽകിയതെങ്കിൽ, കടയിൽ സൂക്ഷിച്ചിരിക്കുന്ന സൗണ്ട്ബോക്സ് പേയ്മെന്റ് ലഭിച്ചു എന്നതിൻ്റെ സൂചനയായി റിംഗ് ചെയ്താലും തുക അക്കൗണ്ടിലേക്ക് എത്തുകയില്ല. ഈ സൈബർ തട്ടിപ്പ് രീതി സൈബർ വിദഗ്‌ധരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )