ശബരിമല; തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

ശബരിമല; തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

  • ഇന്ന് രാവിലെയാണ് ഇടുക്കി പെരുവന്താനത്തിന് സമീപത്ത് അപകടം നടന്നത്

ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു.അപകടത്തിൽ 6 ഭക്തർക്ക് പരിക്കേറ്റു.ഇന്ന് രാവിലെയാണ് ഇടുക്കി പെരുവന്താനത്തിന് സമീപത്ത് അപകടം നടന്നത്.

തമിഴ്‌നാട് ചെങ്കൽപേട്ട് സ്വദേശികൾ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വളവിന് സമീപം ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ മറ്റു വാഹനങ്ങളിലെത്തിയവരും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ മുണ്ടക്കയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )