
ശബരിമല മേൽശാന്തിയായി എസ് അരുൺകുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു
- നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്
പത്തനംതിട്ട: ശബരിമലയിൽ പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു. എസ് അരുൺ കുമാർ നമ്പൂതിരിയെയാണ് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തത്. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്. ഉഷപൂജക്ക് ശേഷം രാവിലെ 8 മണി കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്.
കൊല്ലം ശക്തി കുളങ്ങര സ്വദേശിയാണ് എസ് അരുൺ കുമാർ നമ്പൂതിരി.
മാളികപ്പുറം മേൽശാന്തി ആയി വാസുദേവൻ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി. പതിമൂന്നാമതായാണ് വാസുദേവൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അപേക്ഷ നൽകിയത്. ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് പൂർത്തിയായത്.
CATEGORIES News