ശബരിമലയിലെ തിരക്ക് കുറഞ്ഞു

ശബരിമലയിലെ തിരക്ക് കുറഞ്ഞു

  • പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് മൂന്നര മണിക്കൂറായി കുറഞ്ഞു

പത്തനംതിട്ട :ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപെട്ട വലിയ തിരക്ക് കുറഞ്ഞു. പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് മൂന്നര മണിക്കൂറായി കുറഞ്ഞു. പമ്പയിലും നിലയ്ക്കലിലും തിരക്ക് കുറഞ്ഞിട്ടുണ്ട്.

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും തീർത്ഥാടകർക്ക് സുഗമമായി ദർശനം നടത്താനുള്ള സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു. പുലർച്ചെ 3 ന് നിർമാല്യ ദർശനം ലക്ഷ്യമിട്ട് ധാരാളം പേർ ഇന്നും മലകയറി. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി 10ന് പമ്പയിൽ നിന്നു മലകയറിയവർ രാവിലെ 8 മണിയോടെയാണ് സന്നിധാനം വലിയ നടപ്പന്തലിൽ എത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )