ശമ്പള പരിഷ്കരണ കുടിശ്ശിക രണ്ടു ഗഡു അനുവദിച്ചു

ശമ്പള പരിഷ്കരണ കുടിശ്ശിക രണ്ടു ഗഡു അനുവദിച്ചു

  • സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും അലവൻസുകളും പ്രാബല്യത്തിൽ പരിഷ്കരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം :പതിനൊന്നാം ശമ്പളപരിഷ്കരണം പ്രകാരമുള്ള ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) അനുവദിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും അലവൻസുകളും പ്രാബല്യത്തിൽ പരിഷ്കരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

01.07.2019 മുതൽ 28.02.2021 വരെയുള്ള ശമ്പളപരിഷ്കരണക്കുടിശ്ശിക 25% വീതമുള്ള നാലു ഗഡുക്കളായി 01.04.2023, 01.10.2023, 01.04.2024, 01.10.2024 തീയതികളിലായി ജീവനക്കാരുടെ പി.എഫ്. അക്കൗണ്ടിൽ ലഭ്യമാകും. തുടർന്ന് 01.07.2019-ന് ശേഷം 31.05.2021 വരെ സർവ്വീസിൽ നിന്നും വിരമിച്ചവർ, സർവ്വീസിൽ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായി 30.04.2021-ന് മുമ്പ് പി.എഫ്. അക്കൗണ്ട് അവസാനിപ്പിച്ചവർ, 2021 എപ്രിൽ / മെയ് മാസങ്ങളിൽ വിരമിച്ച കോ-ടെർമിനസ് ജീവനക്കാർ എന്നിവർക്ക് കുടിശ്ശിക ഒറ്റത്തവണ പണമായി 2021 മെയ് മാസത്തെ ശമ്പളം /ജൂൺ മാസത്തെ പെൻഷന് ഒപ്പം വിതരണം ചെയ്യും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )