ശശീന്ദ്രൻ കൊയിലാണ്ടിയുടെ ഗാനസ്മൃതിയിൽ ഒരു ഗായകൻ കൂടി

ശശീന്ദ്രൻ കൊയിലാണ്ടിയുടെ ഗാനസ്മൃതിയിൽ ഒരു ഗായകൻ കൂടി

  • ഹൃദയം പറയുന്നു എന്ന പരിപാടിയിൽ ഗായകൻ പ്രദീപ്‌ കുമാർ എഴുതുന്നു സ്വന്തം ജീവിതത്തിന്റെ ചില ഏടുകൾ…..

ഞാൻ പ്രദീപ്‌ കുമാർ സ്വദേശം തൃശ്ശൂർ ആണെങ്കിലും 55 വർഷം എറണാകുളത്താ യിരുന്നു. ഞാൻ ചെറുപ്പത്തിലേ മുതൽ പാടുമായിരുന്നു, എങ്കിലും ആരും തന്നെ ഒരു പ്രോത്സാഹനം തന്നില്ല. എങ്കിലും ഞാൻ പാടികൊണ്ടേയിരുന്നു. എറണാകുളത്ത് വന്ന ശേഷം പല സുഹൃത്തുക്കളും എന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ട് എന്നെ ഒരു ക്ലബ്ബിൽ കൊണ്ടുപോയി. ആ സമയം അവിടെ ക്രിസ്തുമസ് പ്രോഗ്രാ മിനുള്ള തിരക്കിട്ട പ്രാക്ടീസ് നടക്കുകയായിരുന്നു. ആ ക്ലബ്ബിന്റെ ജനൽപാളിയിൽ പിടിച്ച് നിന്ന് അവിടെ നടക്കുന്ന പ്രാക്ടീസ് മുഴുവൻ കേട്ടു നിന്നു. വളരെ സന്തോഷവും ആകാംക്ഷയും തോന്നി. പിന്നെ ദിവസവും പോകാൻ തുടങ്ങി. ഒരു ദിവസം അവർ ‘ദുഖിതരെ പീഡിതരെ ‘എന്ന ഗാനം പ്രാക്ടീസ് ചെയ്യുകയായിരുന്നു. ആ ഗാനം പാടുന്ന ആൾക്ക് എത്ര ശ്രമിച്ചിട്ടും ആ പാട്ടിന്റെ high portions പാടാൻ പറ്റിയില്ല. അവർ തല്ക്കാലം നിർത്തിവച്ച് ചായ കുടിക്കാൻ പോയി. ഈ സമയം ഞാൻ ക്ലബ്ബിനുള്ളിൽ കയറി ഈ പാട്ട് ഉച്ചത്തിൽ പാടി. അത്‌ കേട്ടു കൊണ്ട് അവർ വന്നു. ഇയാൾ നന്നായി പാടുന്നുണ്ടല്ലോ എന്ന് എല്ലാവരും ഒരുപോലെ പറഞ്ഞു. അങ്ങിനെ ആദ്യമായി ഹാർമോണിയത്തിന് മുന്നിൽ ഇരുന്നു പാടി. ആ ക്രിസ്തുമസ് പ്രോഗ്രാം ആണ് എന്റെ ആദ്യത്തെ സ്റ്റേജ് പ്രാേഗ്രാം. അവിടന്നങ്ങോട്ട് രണ്ട് വർഷക്കാലം അവിടത്തെ മുഖ്യ പാട്ടുകാരനായി. അതൊരു പള്ളിവക ക്ലബ്‌ ആയിരുന്നു. അതുകൊണ്ട് തന്നെ പള്ളിയിലെ choir ലും ഞാൻ പാടി. വെറും പത്താം ക്ലാസ്സും ഒരു ac diploma യും മാത്രമാണ് എന്റെ വിദ്യാഭ്യാസം. സാഹചര്യങ്ങൾ അവിടെവരെ മാത്രമെ എത്തിച്ചുള്ളൂ. ഇപ്പോൾ കൂർക്കഞ്ചേരി, വടൂക്കര ഹരിത ഹോംസിൽ വില്ലനമ്പർ 10 -ൽ താമസിക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )