ശാസ്ത്ര മുന്നേറ്റത്തിൽ കേരളം രാജ്യത്തിന് മാതൃക- മുഖ്യമന്ത്രി പിണറായി വിജയൻ

ശാസ്ത്ര മുന്നേറ്റത്തിൽ കേരളം രാജ്യത്തിന് മാതൃക- മുഖ്യമന്ത്രി പിണറായി വിജയൻ

  • ശാസ്ത്ര ഗവേഷണ ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : ശാസ്ത്ര മുന്നേറ്റത്തിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര ഗവേഷണ ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രം എങ്ങനെ സാധാരണക്കാരന് പ്രയോജനപ്പെടും എന്നതാണ് പരിശോധിക്കേണ്ടത്.

ശാസ്ത്രത്തിന്റെ അഭാവത്തിൽ മനുഷ്യരാശിയുടെ വികസനം അസാധ്യമാണ്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ പ്രവർത്തനം അഭിനന്ദനാർഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രമേഖലയും വ്യവസായ മേഖലയും പരസ്പര ധാരണയോടെയുള്ള പ്രവർത്തനം വലിയ നേട്ടങ്ങൾക്കിടയാകുമെന്നും, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കുമ്പോൾ അത് കാർഷിക മേഖലയ്ക്കും ഗുണകരമാകണമെന്നും, ജനിതക എഞ്ചിനീയറിംഗ് രംഗത്തെ ഗവേഷണ ഫലങ്ങൾ ഭക്ഷ്യമേഖലയ്ക്കും ആരോഗ്യമേഖലയ്ക്കുമെല്ലാം കൈത്താങ്ങാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )