
ശിശുസംരക്ഷണ ഓഫീസിൽ ഒഴിവുകൾ
- സോഷ്യൽ വർക്ക്/ സോഷ്യോളജി/സൈക്കോളജി/ പൊതുജനാരോഗ്യം/കൗൺസിലിങ് എന്നിവയിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന് കീഴിൽ ജില്ല ശിശുസംരക്ഷണ ഓഫീസിൽ മിഷൻ വാത്സല്യ പ്രകാരം കൗൺസിലർമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനമാണിത്. താൽപര്യമുള്ളവർ ഫെബ്രുവരി 25ന് മുൻപായി അപേക്ഷ നൽകണം.
തസ്തിക
ജില്ല ശിശുസംരക്ഷണ ഓഫീസിൽ കൗൺസിലർ റിക്രൂട്ട്മെന്റ്. കൊല്ലം ജില്ലയിലാണ് നിയമനം.
യോഗ്യത
സോഷ്യൽ വർക്ക്/ സോഷ്യോളജി/സൈക്കോളജി/ പൊതുജനാരോഗ്യം/കൗൺസിലിങ് എന്നിവയിൽ അംഗീകൃത സർവകലാശാല ബിരുദം. അല്ലെങ്കിൽ കൗൺസിലിങ് ആന്റ് കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ. ഗവൺമെന്റ് എൻജിഒയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
സ്ത്രീകളുടെയും, കുട്ടികളുടെയും മേഖലിൽ മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. അതുപോലെ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും മുൻഗണനയുണ്ടാവും.
അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഫെബ്രുവരി 25നുള്ളിൽ
ജില്ല ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കൊല്ലം- 691013
എന്ന വിലാസത്തിൽ എത്തിക്കണം. സംശയങ്ങൾക്ക് 0474 2791597ൽ വിളിക്കുക.