സംവിധായകൻ കെ ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റു ചെയ്തു

സംവിധായകൻ കെ ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റു ചെയ്തു

  • കന്റോൺമെന്റ് പൊലീസാണ് കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്

തിരുവനന്തപുരം : സംവിധായിക നൽകിയ പരാതിയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസിൽ, ഇടതുസഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് ചെയ്തു. കന്റോൺമെന്റ് പൊലീസാണ് കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.ഏഴു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെ തിരുവനന്തപുരം എഴാം ആഡീ. സെഷൻസ് കോടതി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞുമുഹമ്മദ് സ്റ്റേഷനിൽ ഹാജരായത്. തനിക്കെതിരായ പരാതി അടിസ്ഥ‌ാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് കുഞ്ഞുമുഹമ്മദ് പറയുന്നത്.

തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കു മലയാളം ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോൾ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണു കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലിൽ താമസിച്ചത്. ഹോട്ടൽ മുറിയിൽ വച്ചു സമ്മതമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണു പരാതി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )