സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

  • 17ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലുളള വിവർത്തന പഠന കേന്ദ്രത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെൻ്റർ ഫോർ ട്രാൻസലേഷൻ സ്റ്റഡീസിൽ വിവർത്തനവുമായി ബന്ധപ്പെട്ട ഐ.സി.എസ്.എസ്. ആർ. പദ്ധതിയിലേയ്ക്ക് റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവ്.

ബന്ധപ്പെട്ട മേഖലയിൽ 55% മാർക്കിൽ കുറയാതെ എം. എ., എം. ഫിൽ./പിച്ച്.ഡി., വിവർത്തനത്തിലും വിവർത്തന പഠന മേഖലയിലും പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിംഗ് സ്കിൽ, ഫീൽഡ് വർക്കിനായി ഇന്ത്യയിലെവിടെയും യാത്ര ചെയ്യാനുളള സന്നദ്ധത എന്നീ യോഗ്യതകൾ ഉളളവർക്ക് അപേക്ഷിക്കാം. പ്രായം: 40 വയസ്സ്, പ്രതിമാസ വേതനം 37000/-. പദ്ധതിയുടെ കാലാവധി ഒരു വർഷമാണ്. യോഗ്യരായവർ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 17ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലുളള വിവർത്തന പഠന കേന്ദ്രത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7293278410.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )