
സംസ്ഥാന സ്കൂൾ കായികമേള; തിരുവനന്തപുരം ഓവറോൾ കിരീടത്തിലേക്ക് കുതിപ്പ് തുടരുന്നു
- 694 പോയിൻ്റുമായി തൃശ്ശൂർ രണ്ടാമതും പാലക്കാട് 615 പോയിന്റുമായി മൂന്നാമതുമായാണ് പോയിന്റ്പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ കിരീടത്തിലേക്ക് കുതിപ്പ് തുടരുന്നു. 1472 പോയിന്റുമായി ബഹുദൂരം മുൻപിൽ ആണ് തിരുവനന്തപുരം. 694 പോയിൻ്റുമായി തൃശ്ശൂർ രണ്ടാമതും പാലക്കാട് 615 പോയിന്റുമായി മൂന്നാമതുമായാണ് പോയിന്റ്പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

അത്ലറ്റിക്‌സ് മത്സരങ്ങളിൽ 114 പോയിന്റിന്റെ ലീഡ് പാലക്കാടിനുണ്ടെങ്കിലും പട്ടികയിൽ ഉയർച്ച താഴ്ചകൾക്കുള്ള സാധ്യത ഇനിയുമേറെയാണ്. സ്കൂളുകൾ തമ്മിൽ നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ 40 പോയിൻ്റുമായി പുനലുംപാറ ഒന്നാമതും 34 പോയിൻ്റുമായി മുണ്ടൂർ രണ്ടാമതുമാണുള്ളത്. 33 പോയിന്റുള്ള നാവാമുകുന്ദയാണ് മൂന്നാം സ്ഥാനത്തുള്ളത്.
CATEGORIES News
