സംസ്ഥാനത്തെ ജനങ്ങൾക്കായി പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കും- കെ.കെ ശൈലജ

സംസ്ഥാനത്തെ ജനങ്ങൾക്കായി പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കും- കെ.കെ ശൈലജ

  • കേരളം സാമ്പത്തികമായി വലിയ നിലവാരത്തിലല്ല ഉള്ളതെന്നും, കേന്ദ്രം അർഹതപ്പെട്ട പദ്ധതി വിഹിതം നൽകാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കെ.കെ ശൈലജ ചൂണ്ടിക്കാട്ടി

കൊല്ലം:സംസ്ഥാനത്തെ ജനങ്ങൾക്കായി പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പറഞ്ഞ് കെ.കെ ശൈലജ അറിയിച്ചു. പുതിയ കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും, പാർട്ടിക്ക് നയംമാറ്റമില്ലെന്നും പറഞ്ഞ അവർ, പാർട്ടി രേഖ സമഗ്രമായിരുന്നുവെന്നും, പ്രതിനിധികളിൽ നിന്നും അർത്ഥവത്തായ നിർദേശങ്ങൾ ഉണ്ടായെന്നും കൂട്ടിച്ചേർത്തു.

ആധുനിക സമൂഹത്തിന് എന്തെല്ലാം സാധ്യതയുണ്ടോ ഏതെല്ലാം കേരളത്തിലെ ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്ന ഒന്നാക്കി മാറ്റിയെടുക്കും എന്ന് അവർ പ്രതികരിച്ചു. കേരളം സാമ്പത്തികമായി വലിയ നിലവാരത്തിലല്ല ഉള്ളതെന്നും, കേന്ദ്രം അർഹതപ്പെട്ട പദ്ധതി വിഹിതം നൽകാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കെ.കെ ശൈലജ ചൂണ്ടിക്കാട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )