
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും
- ഇന്ന് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറിയിപ്പിൽ പറയുന്നത് മൂന്ന് ജില്ലകളിൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് .

ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
CATEGORIES News