
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
- പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില നിലവിൽ 95,600 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം. ചൊവ്വാഴ്ച രണ്ട് തവണകളിലായി സ്വർണവില ഇടിഞ്ഞതിന് ശേഷം ഇന്നലെ വില ഉയർന്നിരുന്നു.
