
സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് നൽകുന്നത് നിലച്ചു
- ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത് വിദേശത്തേത്ത് പോകുന്ന നൂറുകണക്കിന് ആളുകളാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് നൽകുന്നത് നിലച്ചു. പ്രതിസന്ധിക്ക് കാരണം ലൈസൻസ് രേഖ അച്ചടിക്കാനുള്ള പ്രത്യേക പേപ്പർ എത്താത്തതാണ് . ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത് വിദേശത്തേത്ത് പോകുന്ന നൂറുകണക്കിന് ആളുകളാണ്. അപേക്ഷ നൽകി 1500 രൂപയും അടച്ചാൽ ഐഡിപി ഇതുവരെ വേഗത്തിൽ ലഭിച്ചിരുന്നു. ഒരു മാസമായി രേഖ ലഭിക്കുന്നില്ല.

ഇത് അച്ചടിക്കുന്നത് നാസിക്കിലെ കേന്ദ്ര പ്രസ്സിൽ നിന്നുള്ള പ്രത്യേക പേപ്പറിലാണ്. പേപ്പർ എത്താത്തതാണ് ഐഡിപി നൽകുന്നത് നിലക്കാൻ കാരണമെന്ന് ആർടിഒ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
CATEGORIES News
