
സംസ്ഥാനത്ത് ഓണാഘോഷം ഒരു പരാതിയുമില്ലാതെയാണ് നടത്തിയത്- മന്ത്രി വി ശിവൻകുട്ടി
- നിശാഗന്ധിയിൽ വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ് ജനങ്ങളെ കാത്തുസൂക്ഷിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം ഒരു പരാതിയുമില്ലാതെയാണ് നടത്തിയതെന്നും ഇടതുപക്ഷത്തിന് വലിയ ജന പിന്തുണയാണ് ഉള്ളതെന്നും മന്ത്രി വി ശിവൻകുട്ടി. നിശാഗന്ധിയിൽ വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ് ജനങ്ങളെ കാത്തുസൂക്ഷിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫും കോൺഗ്രസും ചെറിയ ചെറിയ സംഭവങ്ങൾ ഉയർത്തിപ്പിടിച്ച് ശ്രദ്ധ തിരിച്ചു വിടുകയാണ്. പൊലീസ് ജനങ്ങളെ സംഘർഷത്തിൽ നിന്നും സംരക്ഷിക്കുകയാണ് ചെയ്തത്. താൻ പോലും സ്റ്റേജിൽ എത്താൻ ഒരു മണിക്കൂർ എടുത്തെന്നും മന്ത്രി പറഞ്ഞു.
CATEGORIES News