
സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ പിടിച്ചത് 2.37 കോടിയുടെ ലഹരി വസ്തുക്കൾ
- ആകെ 874 കേസുകളിൽ 901 പേരാണ് പ്രതികൾ
തിരുവനന്തപുരം:മയക്കുമരുന്നിനെതിരേ എക്സൈസിൻ്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ രണ്ടാഴ്ചയ്ക്കിടെ പിടിയിലായത് 873 പേർ.ആകെ 874 കേസുകളിൽ 901 പേരാണ് പ്രതികൾ.

മാർച്ച് അഞ്ചു മുതൽ 19 വരെയുള്ള കണക്കാണിത്. 6506 റെയ്‌ഡുകളാണ് എക്സൈസ് മാത്രം നടത്തിയത്. മറ്റു സേനകളുമായി ചേർന്ന് 177 പരിശോധനകളും നടത്തി. 60,240 വാഹനങ്ങൾ പരിശോധിച്ചു. മയക്കുമരുന്ന് കടത്തുകയായിരുന്ന 46 വാഹനങ്ങൾ പിടിച്ചു. ഒളിവിലിരുന്ന 49 പ്രതികളെയും പിടികൂടിയിട്ടുണ്ട്. 2.37 കോടിയുടെ ലഹരിവസ്‌തുക്കളാണ് പിടിച്ചത്. 123.88 ഗ്രാം എംഡിഎംഎ, 40.5 ഗ്രാം മെത്താഫിറ്റമിൻ, 12.82 ഗ്രാം നെട്രോസെഫാം ഗുളികകൾ, 14.5 ഗ്രാം ബ്രൗൺ ഷുഗർ, 60.8 ഗ്രാം ഹെറോയിൻ, 31.7 ഗ്രാം ഹാഷിഷ് ഓയിൽ, 179.35 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ് കലർത്തിയ ചോക്കലേറ്റ് എന്നിവ പിടികൂടിയെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
CATEGORIES News