സംസ്ഥാനത്ത് വീണ്ടും കുതിച്ചുകയറി സ്വർണ വില

സംസ്ഥാനത്ത് വീണ്ടും കുതിച്ചുകയറി സ്വർണ വില

  • ഇന്ന് ഒറ്റയടിക്ക് കൂടിയത് 640 രൂപ

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില കൂടി. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 9,100 രൂപയിലും പവന് 72,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം 18 കാരറ്റ് സ്വർണവില ഗ്രാമിന് 65 രൂപ ഉയർന്ന് 7,465 രൂപയിലെത്തി.

കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സ്വർണ വില ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയും ഇടിഞ്ഞ ശേഷമാണ് ബുധനാഴ്‌ചത്തെ കുതിപ്പ്. ഇതോടെ രണ്ടുദിവസത്തിനിടെ മാത്രം ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയും ഉയർന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )