
സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില
- ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപ കൂടി
കൊച്ചി :സംസ്ഥാനത്ത് സ്വർണത്തിന്റെ വില വീണ്ടും കൂടി . ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപ കൂടി.ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 65000 രൂപയ്ക്ക് തൊട്ടടുത്തെത്തി.

ഗ്രാമിന് 55 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കേരളത്തിൽ 8120 രൂപ നൽകേണ്ടതായി വരും. ഒരു പവൻ സ്വർണത്തിന് 64960 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
CATEGORIES News