
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും
- ശനിയും ഞായറും വിവിധ ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് . ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും എവിടെയും അലർട്ടുകൾ നൽകിയിട്ടില്ല. അതേസമയം ശനിയും ഞായറും വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 30 ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഡിസംബർ ഒന്ന് ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

CATEGORIES News
