
സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടങ്ങി
- സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടങ്ങി. സമരം നടത്തുന്നത് ഡെലിവറി ചാർജ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ചാണ് . സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും 24 മണിക്കൂർ പണിമുടക്കുന്നുണ്ട്.

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സ്വിഗ്ഗി ഫുഡ് ഡെലിവറി തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്തുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് സമരം തുടങ്ങിയത്. തൊഴിലാളി വിരുദ്ധമായ പുതിയ പേ ഔട്ട് ചാർട്ട് പിൻവലിക്കുക, സ്വിഗ്ഗി തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കുക തുടങ്ങി 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത് . ആവശ്യങ്ങൾ അംഗീകരിക്കുന്നവരെ സമരം തുടരുമെന്ന് തൊഴിലാളികൾ അറിയിച്ചു.
CATEGORIES News