സംസ്ഥാനത്ത് സ്വർണ വില കൂടി

സംസ്ഥാനത്ത് സ്വർണ വില കൂടി

  • പവന് 67,400 രൂപയായി

കൊച്ചി:സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോഡ് മുന്നേറ്റം തുടരുന്നു. ഇന്ന് പവന് 520 രൂപ കൂടി 67,400 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 65 രൂപ വർധിച്ച് 8,425 രൂപയുമായി.

ഇതോടെ മാർച്ചിൽ മാത്രം പവന്റെ വിലയിൽ 3880 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ജനുവരി മുതലാകട്ടെ 10,520 രൂപയുമാണ് കൂടിയത്. 2024 ഡിസംബർ 31ന് 56,880 രൂപയായിരുന്നു വില.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )