
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്
- ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കുറഞ്ഞത്. 12,865 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വർണ വിലയിൽ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. 1,02,920 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കുറഞ്ഞത്. 12,865 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
മാസങ്ങൾക്ക് ശേഷം ഇന്നലെ ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വർണവില വൈകിട്ടോടെ തിരിച്ച് ഒരു ലക്ഷത്തിന് മുകളിൽ എത്തി. തുടർന്ന് രാത്രിയോടെ വീണ്ടും ഉയർന്ന് 1,05,000ന് മുകളിൽ എത്തി.
CATEGORIES News
