
സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു
- ഇന്നത്തെ ഒരു പവൻ സ്വർണ വില 240രൂപ വർധിച്ചു 1,02,120 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. ഇതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ് സ്വർണവില. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന റെക്കോർഡ് കുതിപ്പിന് പിന്നാലെ ക്രിസ്മസ് ദിനമായ ഇന്നും വില വർദ്ധിച്ചു. പവന് ഒരു ലക്ഷം രൂപ പിന്നിട്ടത് വിപണിയെയും ഉപഭോക്താക്കളെയും ഒരുപോലെയാണ് ഞെട്ടിച്ചിരുന്നത്.

ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 30രൂപ വർധിച്ചു. ഇന്നത്തെ ഒരു പവൻ സ്വർണ വില 240രൂപ വർധിച്ചു 1,02,120 രൂപയായി. വിപണി നിലവാരം അനുസരിച്ച് ഒരു ഗ്രാംസ്വർണ്ണത്തിന് 12,765 രൂപയാണ് വില. പണിക്കൂലി, ജിഎസ്ടി (GST), ഹോൾമാർക്കിംഗ് ഫീസ് എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ വലിയ തുക നൽകേണ്ടി വരും.
CATEGORIES News
