
സംസ്ഥാനത്ത് സ്വർണവില കൂടി
- ഗ്രാമിന് 70 രൂപ വർധിച്ച് 11,145 രൂപയും പവന് 560 രൂപ കൂടി 89,160 രൂപയുമായി.
കൊച്ചി: തുടർച്ചയായി നാലുതവണ കുറഞ്ഞ ശേഷം സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് വില കൂടി. ഗ്രാമിന് 70 രൂപ വർധിച്ച് 11,145 രൂപയും പവന് 560 രൂപ കൂടി 89,160 രൂപയുമായി.

ആഗോളവിപണിയിൽ സ്വർണവില വർധിച്ചതോടെയാണ് സംസ്ഥാനത്ത് വില കൂടിയത്. ഇന്നലെ 3890 ഡോളറായിരുന്ന ട്രോയ് ഔൺസിന് ഇന്ന് 3,964.54 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ കൂടി 9,210 രൂപയാണ് വില.
