
സംസ്ഥാനത്ത് സ്വർണവില കൂടി
- ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 58400 രൂപയാണ്
കൊച്ചി :സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. അന്താരാഷ്ട്ര സ്വർണവില വീണ്ടും 2700 ഡോളർ മറികടന്നിട്ടുണ്ട്. കേരളത്തിലെ വിപണിയിലെ സ്വർണവില ഇതോടെ 58000 കടന്നു.ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 58400 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 7300 രൂപ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 6020 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപ.

TAGS GOLD RATE