
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
- ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ
കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയാണ്.ഒരു പവൻ സ്വർണത്തിന്റെ വില 73,240 രൂപയാണ് . ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്.

9155 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒന്നിടവിട്ട ദിവസങ്ങളിൽ കൂടിയും കുറഞ്ഞും നിൽക്കുന്ന സ്വർണവില ഇന്നലെ മുതലാണ് വീണ്ടും കുറയാൻ തുടങ്ങിയത്.