സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്

  • ഗ്രാമിന് 100 രൂപ വർധിച്ച് 13,165 രൂപയിലെത്തി.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. പവൻ വില 800 രൂപ ഉയർന്ന് 1,05,320 രൂപയിലെത്തി. നിലവിൽ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. ഗ്രാമിന് 100 രൂപ വർധിച്ച് 13,165 രൂപയിലെത്തി.

രാജ്യാന്തര സ്വർണവില ഔൺസിന് 4,627 ഡോളർ നിലവാരത്തിൽ തുടരുന്നു. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 1,19,500 രൂപയെങ്കിലും നൽകേണ്ടി വരും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )