
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്
- 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് കൂടിയത്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ഒറ്റയടിക്ക് 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് കൂടിയത്.

ഇന്നത്തെ സ്വർണവില 22 ഗ്രാം സ്വർണം ഒരു ഗ്രാമിന് 14,715 രൂപയും. ഒരു പവന് 1,17,720 രൂപയുമാണ്. സംസ്ഥാനത്ത് സ്വർണവിലയിലെ റെക്കോർഡ് ഉയരം ജനുവരി 29നാണ് രേഖപ്പെടുത്തിയത്. അന്ന് 1.31 ലക്ഷം കടന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലെത്തിയിരുന്നു.
