
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന
- 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്.
കൊച്ചി : സംസ്ഥാനത്ത് 22 കാരറ്റ് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്.

ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് വില 14,840 രൂപയായി. സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ നിരക്ക്
CATEGORIES News
