
സത്യപ്രതിജ്ഞ ചെയ്ത് രാഹുൽ മാങ്കൂട്ടത്തിലും യു.ആർ പ്രദീപും
- സ്പീക്കർ എ.എൻ.ഷംസീർ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്
തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎമ്മിന്റെ യു.ആർ പ്രദീപ് എന്നിവർ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

യുആർ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിൻ്റെ സത്യപ്രതിജ്ഞ. നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ 12നു നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
TAGS THIRUVANANTHAPURAM