
സത്യഭാമയെ തള്ളിപ്പറഞ്ഞ് കലാമണ്ഡലം
- പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകൾ കലാമണ്ഡലത്തിന് കളങ്കമാണ്
കലാമണ്ഡലം സത്യഭാമയുടേതായി വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂർണ്ണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു.
ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിൻ്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്ന്
കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ , റജിസ്ട്രാർ ഡോ. രാജേഷ്കുമാർ. പി എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.
CATEGORIES News