
സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം ; ചിത്രീകരണം നവംബറിൽ
- ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്
ഒരു ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ തുടങ്ങുമെന്ന് റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണം തുടങ്ങുക നവംബർ അവസാനമോ ഡിസംബർ ആദ്യ വാരമോ ആകും. സത്യൻ അന്തിക്കാട് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ആരെന്നു വ്യക്തമല്ല.
ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ തയ്യാറാകുന്നത് സോനു ടി.പി.യാണ്. ചിത്രത്തിന് സംഗീതം നൽകുന്നത് യുവ സംഗീതജ്ഞൻ ജസ്റ്റിൻ പ്രഭാകരനാണ്. ചിത്രത്തിന്റെ ചിത്രീകരണം നടക്കുക കൊച്ചി, പുനെ എന്നിവിടങ്ങളിലാകും. അനു മൂത്തേടത്ത് ആണ് ക്യാമറ.