സിനിമ ടൂറിസം പദ്ധതികൾ കേരളത്തിന്റെ ടൂറിസം പ്രവത്തങ്ങൾക്ക് മുതൽക്കൂട്ടാകും- മന്ത്രി പി എ മുഹമ്മദ് റിയാസ്

സിനിമ ടൂറിസം പദ്ധതികൾ കേരളത്തിന്റെ ടൂറിസം പ്രവത്തങ്ങൾക്ക് മുതൽക്കൂട്ടാകും- മന്ത്രി പി എ മുഹമ്മദ് റിയാസ്

  • ബേക്കലിലെ മാത്രമല്ല കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് കരുത്തു നൽകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

കാസർകോഡ്: സിനിമ ടൂറിസം പദ്ധതികൾ കേരളത്തിന്റെ ടൂറിസം പ്രവത്തങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 1995ൽ പുറത്തിറങ്ങിയ ‘ബോംബെ’ സിനിമയുടെ സംവിധായകൻ മണിരത്നം, നായിക മനീഷ കൊയ്രാള, ഛായാഗ്രഹൻ രാജീവ് മേനോൻ എന്നിവർക്കൊപ്പം ബേക്കൽ കോട്ട സന്ദർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സിനിമ ടൂറിസം പദ്ധതി ആവിഷ്കരിക്കുന്നത് വഴി പഴയ സിനിമ ലൊക്കേഷനുകൾ ജനങ്ങളിലേക്ക് എത്തിക്കാനും അതുവഴി ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് 30 വർഷങ്ങൾക്കിപ്പുറം ഇങ്ങനെയൊരു കൂടികാഴ്ച സംഘടിപ്പിച്ചത്. ഇതുവഴി ബേക്കലിലെ മാത്രമല്ല കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് കരുത്തു നൽകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )