
സീതാറാം യെച്ചൂരിയുടെആരോഗ്യ നില ഗുരുതരമായി തുടരുന്നു
- വെൻ്റിലേറ്ററിൻ്റെ
സഹായത്തോടെ കൃത്രിമ ശ്വാസം നൽകിയാണ് ജീവൻ നിലനിർത്തുന്നത്
ഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ
ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന്
സിപിഐ എം
കേന്ദ്ര കമ്മിറ്റി അറിയിപ്പിൽ പറഞ്ഞു. വെൻ്റിലേറ്ററിൻ്റെ
സഹായത്തോടെ കൃത്രിമ ശ്വാസം നൽകിയാണ് ജീവൻ നിലനിർത്തുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 19 നാണ് അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശപ്പിച്ചത്. അസുഖം എന്താണെന്ന് കണ്ടെത്താൻ ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നീടാണ് ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചത്. ചികിത്സ പുരോഗമിക്കുന്നതിനിടെ ആരോഗ്യ നില തൃപ്തികരമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ ആശുപത്രി വിട്ടേയ്ക്കുമെന്ന് സൂചനയും വന്നു. എന്നാൽ ന്യൂമോണിയ ബാധിതനായ അദ്ദേഹത്തെ
വീണ്ടും വെൻ്റിലേറ്ററിലേക്ക് മാറ്റുകയും കൃത്രിമ ശ്വാസം നൽകുകയുമാണെന്ന്
ആശുപത്രി വൃത്തങ്ങൾ
അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിൻ്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നുുണ്ട്.
യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി നിലവിൽ ഗുരുരതമായി തുടരുകയാണെന്ന് പാർട്ടി നേതൃത്വവും അറിയിപ്പിൽ പറഞ്ഞു.