
സേവനങ്ങൾ ആധാർ വഴിയാക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്
- ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാം
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാർച്ച് ഒന്നുമുതൽ ആധാർ അധിഷ്ഠിതമാക്കുന്നു. വാഹന ഉടമകൾ ആധാറുമായി ലിങ്ക് ചെയ്ത് മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ ഉൾപ്പെടുത്തണമെന്നാണ് ഗതാഗത കമീഷണറുടെ പുതിയ നിർദേശം. ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേ ന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാം. ഇതിനായി ആർ.ടി.ഒ-ജോയൻ്റ് ആർ.ടി.ഒ ഓഫി സുകളിൽ പ്രത്യേക കൗണ്ടറുകളും തയാറാക്കിയിട്ടുണ്ട്.

ഈ മാസം ഒന്നുമുതൽ 28 വരെയാണ് അപ്ഡേഷന് അവസരം.പലവട്ടം പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ട സംവിധാനമാണ് ആധാർ അധിഷ്ഠിത സേവന സൗകര്യം. സേവനങ്ങൾക്കുള്ള അപേക്ഷ നടപടി കൾ പൂർത്തീകരിക്കുന്നതിന് ആധാർ ഉപാ ധിയാക്കുകയും ആധാർ ലിങ് ചെയ്ത ഫോൺ നമ്പറിലേക്ക് ഒ.ടി.പി എത്തുമെന്ന തുമാണ് പ്രത്യേകത. ഇടനിലക്കാരുടെ ഇട പെടൽ ഒഴിവാക്കാനാണ് ഇതുവഴി ലക്ഷ്യമി ടുന്നത്.വാഹന ഉടമസ്ഥാവകാശ കൈമാറ്റം, പെ ർമിറ്റ് സേവനങ്ങൾ, ഫിനാൻസ് സേവനങ്ങ ൾ തുടങ്ങിയവ നേരത്തെ ആധാർ അധി ഷ്ഠിതമാക്കിയിരുന്നു.