സ്‌കൂൾ കലോത്സവം; വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പ്രതിഷേധങ്ങൾക്ക് കർശന വിലക്ക്

സ്‌കൂൾ കലോത്സവം; വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പ്രതിഷേധങ്ങൾക്ക് കർശന വിലക്ക്

തിരുവനന്തപുരം: സ്കൂൾ കലോത്സവങ്ങളിലെ വിധി നിർണയങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് കടുത്ത നിയന്ത്രണം. വിദ്യാർത്ഥികളെ മുൻനിർത്തിയുള്ള പ്രതിഷേധങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് കർശന വിലക്ക് ഏർപ്പെടുത്തി.കഴിഞ്ഞ റവന്യൂ കലോത്സവങ്ങളിലെ വിധിനിർണയങ്ങൾക്കെതിരെ വ്യാപകമായി വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.വിധിയിൽ എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും കുട്ടികളെ വേദിയിലും റോഡിലും ഇരുത്തി പ്രതിഷേധിച്ചാൽ കേസെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അധ്യാപകർക്കും പരിശീലകർക്കുമെതിരെ കേസെടുക്കുമെന്നാണ് അറിയിപ്പ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )