
സ്കൂൾ പാചക തൊഴിലാളികൾക്ക് ജൂലൈ മാസത്തെ ഓണറേറിയവും ഓണം ഫെസ്റ്റിവൽ അലവൻസും അനുവദിച്ചു – മന്ത്രി വി ശിവൻകുട്ടി
- ഇതിനായി 17,08,13,344 രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു
തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് 2025 ജൂലൈ മാസത്തെ ഓണറേറിയവും ഓണം ഫെസ്റ്റിവൽ അലവൻസും അനുവദിച്ചു. ഇതിനായി 17,08,13,344 രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2025 ജൂലൈ മാസത്തെ പാചക തൊഴിലാളികളുടെ ഓണറേറിയം ഇനത്തിലെ സംസ്ഥാന അധിക വിഹിതമായി (കേന്ദ്ര-സംസ്ഥാന നിർബന്ധിത വിഹിതമായ 1000 രൂപ ഒഴികെ) 15,01,56,494 രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കൂടാതെ, 2025 വർഷത്തെ പാചക തൊഴിലാളികളുടെ ഓണം ഫെസ്റ്റിവൽ അലവൻസ് വിതരണം ചെയ്യുന്നതിനായി 2,06,56,850 രൂപയും അനുവദിച്ചു. ഈ രണ്ട് തുകകളും ചേർത്ത് ആകെ 17,08,13,344 രൂപ ജില്ലകൾക്ക് കൈമാറിയിട്ടുണ്ട്. ഇത് പാചക തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.
CATEGORIES News
