
സ്കോർ കേരളയിൽ ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു
- ഏപ്രിൽ 15 വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം
പാലക്കാട് സ്കോൾ-കേരള മുഖേന സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെയും നാഷണൽ ഹെൽത്ത് മിഷൻ്റെയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ് രണ്ടാം ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി.100 രൂപ പിഴയോടുകൂടി ഏപ്രിൽ 15 വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗ നിർദേശങ്ങൾ www.scolekerala.orgഎന്ന വെബ്സൈറ്റിൽ ലഭിക്കും.

ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 0471 2342950, 2342271, 2342369.

CATEGORIES News
TAGS KERALA